
കൊച്ചി: ലോകത്തെ ഒന്നാം നമ്പർ എ ഐ സിആർഎമ്മായ സെയിൽസ്ഫോഴ്സും ഇന്ത്യയിലെ ടോപ് ടെൻ ഐസ് ക്രീം ബ്രാൻഡും രാജ്യത്തെ ഏറ്റവും വലിയ കാൻഡി, കോൺ നിർമ്മാതാക്കളിലൊന്നുമായ ഡയറി ഡേയുമായി സഹകരിക്കുന്നു.
ഫ്രണ്ട് എൻഡ് വിൽപ്പന ഡിജിറ്റലാക്കാനും വിപണി ദൃശ്യത വർദ്ധിപ്പിക്കാനായി ഏജൻറ് ഫോഴ്സ് സെയിൽസ്, ഏജന്റ്ഫോഴ്സ് സർവീസ് എന്നിവ ഫലപ്രദമായ രീതിയിൽ വിന്യസിപ്പിച്ചിരിക്കുകയാണ്. 23 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഡയറി ഡേ ഈ സഹകരണത്തിന്റെ ചുവടുപിടിച്ച് തങ്ങളുടെ ഉല്പന്നങ്ങൾ ടയർ 2, ടയർ 3 വിപണികളിലേക്ക് വ്യാപിപ്പിക്കാനും അടുത്ത 3 വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ വ്യാപാരം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു.നിർണായകമായ ഈ വളർച്ച ഘട്ടത്തിൽ തത്സമയ വിലയിരുത്തലുകളും പ്രവർത്തനക്ഷമതയും വളരെ പ്രധാനമാണ്. വില്പന സംബന്ധിച്ച എല്ലാ വിവരങ്ങളും ഏജൻറ്ഫോഴ്സ് സെയിൽസും ഏജൻറ്ഫോഴ്സ് സർവീസും ഇവിടെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു എന്നതും ഇതിൻറെ പ്രത്യേകതയാണ്. ഫ്രീസർ ഇൻവെന്ററി, ട്രാക്കിംഗ് സിസ്റ്റം, വിൽപ്പന ടീമുകളുടെ ഫലപ്രാപ്തി എന്നിവയും ഈ സഹകരണത്തിലൂടെ വിലയിരുത്താനാകും. എല്ലാ ഫ്രണ്ട് - എൻഡ് എക്സിക്യൂഷൻ ശേഷികളും സെയിൽസ് ഫോഴ്സിൽ ഏകീകരിച്ച് ഒരു സ്കേലബിൾ ഡിജിറ്റൽ സെയിൽസ് ഇക്കോസിസ്റ്റം സൃഷ്ടിക്കാനും ഡയറി ഡേക്ക് പുതിയുണ്ട്.
രാജ്യത്തെ കൺസ്യൂമർ ബ്രാൻഡുകൾ ഒരു പുതിയ വളർച്ചാ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ശക്തമായ പ്രാദേശിക വേരുകളും മികച്ച ഡിജിറ്റൽ നിർവ്വഹണവും സമന്വയിപ്പിക്കുന്ന ബ്രാൻഡുകളാണ് മുൻപന്തിയിൽ നിൽക്കുക എന്നതിൻ്റെയും മികച്ച ഉദാഹരണമാണ് ഡയറി ഡേയെന്നുംസെയിൽസ് ഫോഴ്സ് ഇന്ത്യ ആർ വി പി ആൻഡ് കൺസ്യൂമർ ആൻഡ് മാനുഫാക്ച്ചറിംഗ് ഇൻഡസ്ട്രി സെഗ്മെൻറ് തലവൻ ആദിതി ശർമ അഭിപ്രായപ്പെട്ടു. കമ്പനിയുടെ സെയിൽസ് ടീമുകൾക്ക് തത്സമയ ദൃശ്യതയും മികച്ച ഉപകരണങ്ങളും നൽകുകയും ഫ്രീസർ ഇൻവെന്ററി ട്രാക്ക് ചെയ്യുന്നത് മുതൽ വിൽപ്പന ടീമുകളുടെ ഫലപ്രാപ്തി നിരീക്ഷിക്കുന്നത് വരെ ഞങ്ങളുടെ പ്രവർത്തനത്തിൽ മൂർത്തമായ മാറ്റങ്ങൾ വരുത്താൻ സെയിൽസ് ഫോഴ്സ് പ്ലാറ്റ്ഫോമിന് കഴിഞ്ഞതായി ഡയറി ഡേ ഐസ്ക്രീം സിടി ഒ വെങ്കിടേശ്വരൻ കൃഷ്ണമൂർത്തിയും പറഞ്ഞു.
Photo Courtesy - Google










